മുത്തലാക്ക് ഭരണഘടനാവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

    അലഹബാദ്: മുസ്ലീംങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെപുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഈ ഇസ്‌ളാമിക ആചാരത്തിനെതിരേ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഹൈക്കോടിയുടെ ഈ നിരീക്ഷണം.

    ഒരു വ്യക്തി നിയമവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും മുസ്‌ളീം വ്യക്തി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആചാരം ഇസ്‌ളാമിക സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ലംഘനമാണെന്നും കോടതി വിലയിരുത്തി.

    ഭരണഘടന പൗരന് അനുവദിക്കുന്ന തുല്യതയ്ക്കും ലിംഗപരമായ സമത്വത്തിനും എതിരാണ് നിയമമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍,

    ഇതിന് പിന്നാലെ ഓള്‍ ഇന്ത്യാ മുസ്‌ളീം വ്യക്തിഗത നിയമ ബോര്‍ഡ് നിയമത്തെ ന്യായീകരിച്ച് രംഗത്ത് എത്തുകയായിരുന്നു. ഒരു ഇസ്‌ളാമിക സ്ത്രീയെ കൊല്ലുന്നതിനേക്കാള്‍ നല്ല കാര്യമാണ് മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതെന്നായിരുന്നു അവര്‍ ഇതിന് നല്‍കിയ ന്യായീകരണം.

    LEAVE A REPLY