ദീര്‍ഘകാല മദ്യപാനം കരള്‍ നാശത്തിന് കാരണമാകുമെന്ന് പഠനം. University of Illinois Urbana-Champaign, Duke University, Chan Zuckerberg Biohub Chicago എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. സ്വയം പുനരുജ്ജീവിക്കാന്‍ കഴിവുള്ള അവയവമാണ് കരള്‍. അതിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ആരോഗ്യമുള്ള കരള്‍ കോശങ്ങള്‍ ടിഷ്യുവിനെ വീണ്ടും ആരോഗ്യകരമാക്കുന്നു. എന്നാല്‍, വര്‍ഷങ്ങളായുള്ള മദ്യപാനം ഈ കഴിവിനെ തകരാറിലാക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. മദ്യപാനം നിര്‍ത്തിയാലും ഈ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നില്ലെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. തകരാറിലായ കരളുകളില്‍ കോശങ്ങള്‍ സ്വയം ഭേദമാകാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിന് സാധിക്കുന്നില്ല. ഈ കോശങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരള്‍ കോശങ്ങളല്ല. ടിഷ്യുവിനെ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ stem-like cells ആകാനും ഇവയ്ക്ക് സാധിക്കുന്നില്ല. ഒരു ഏണിയുടെ പാതിവഴിയില്‍ മുകളിലേക്കോ താഴേക്കോ പോകാനാവാതെ നില്‍ക്കുന്നതുപോലെയുള്ള അവസ്ഥയാണിതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.






















