കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്നു വെച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങി… നായനാര്‍ ഭരണത്തില്‍ രണ്ട് വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍… വി മുരളീധരന്റെ ജീവിതത്തിലൂടെ

നരേന്ദ്ര മോദിയുടെ രണ്ടാം എന്‍ ഡി എ സര്‍ക്കാറില്‍ കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യമായി രാജ്യസഭാംഗം വി. മുരളീധരന്‍. കമ്യൂണിസ്റ്റുകാരുടെ ശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അനുഭാവിയുടെ മകനായി പിറന്ന വി. മുരളീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മുന്നണിപോരാളിയായി മാറുകയായിരുന്നു.

മികച്ച സംഘാടകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്റെയും ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും വിശ്വസ്തനാണ് മുരളീധരന്‍. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തില്‍ മുരളീധരന്‍ പദവി ഉറപ്പിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ എംപിയായി.തെരഞ്ഞെടുത്തത്. തലശേരി സ്വദേശിയായ മുരളീധരന്‍ എ.ബി.വിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പി.എസ്സി നിയമനം ലഭിച്ചു. എ.ബി.വി.പിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി.

എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു 1998ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 13 വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നു. 2004ല്‍ ബി.ജെ.പിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായി.

ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് മുരളീധരന്റെ മന്ത്രിസ്ഥാനമെന്ന് ജയശ്രീ പറഞ്ഞു. മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് വിളിച്ചറിയിച്ചതായി മുരളീധരന്‍ അറിയിച്ചുവെന്നും ജയശ്രീ വ്യക്തമാക്കി. സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ചാണ് താന്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് വി മുരളീധരന്‍ പ്രതികരിച്ചു. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല.

ഇതിന്റെ സൂചനയായാണ് മോദി ടീമിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. ഉത്തരവാദിത്വം അതിന് അര്‍ഹിക്കുന്ന ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

1998-ലായിരുന്നു വിവാഹം. സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തിലായിരുന്നു മുരളീധരന്റെ വീട്. ആര്‍.എസ്.എസുമായും എ.ബി.വി.പിയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ജീവനു ഭീഷണി നേരിട്ടിരുന്നു. വര്‍ഷങ്ങളോളം വീട്ടിലേക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. 1980 ഒക്‌ടോബറില്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ രാഷ്്രടീയ വിരോധത്തിന്റെ പേരില്‍ മുരളീധരനെ രണ്ടു വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചു. നായനാരെ ഡല്‍ഹിയില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തതോടെ മുരളീധരന്‍ ശ്രദ്ധേയനായി.

കോടതി പിന്നീട് കുറ്റമുക്തനാക്കി. തുടര്‍ന്ന് കോഴിക്കോട്ടെ ആര്‍.എസ്.എസ്. കാര്യാലയത്തിലേക്കു താമസം മാറ്റി പൂര്‍ണസമയ പ്രവര്‍ത്തകനായി. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ 2010 മുതല്‍ 2015 വരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്നു. തലശേരി വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും നമ്പള്ളി വെള്ളാംവെള്ളി ദേവകിയുടെയും മകനാണ്. എ.ബി.വി.പിയിലൂടെയാണു പൊതുരംഗത്തെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി.

ബ്രണ്ണന്‍ കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. കണ്ണൂര്‍ വ്യവസായകേന്ദ്രത്തില്‍ ക്ലാര്‍ക്കായി സര്‍ക്കാര്‍ നിയമനം ലഭിച്ചു. എ.ബി.വി.പിയുടെ ഉത്തരമേഖലാ ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി. എ.ബി.വി.പി. ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംെബെയിലായിരുന്നു. 1998ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ െവെസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 13 വര്‍ഷം ആര്‍.എസ്.എസ്. പ്രചാരകനായിരുന്നു. 2004ല്‍ ബി.ജെ.പിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. പിന്നീടു ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായി.

LEAVE A REPLY