വയർ കുറക്കുവാൻ നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്, യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി. തിരുവനന്തപുരം സ്വദേശിആയ 33 കാരിയുടെ വിരലുകളാണ് അടിവയറ്റിലെ കോസ്മെറ്റിക് സർജറിക്ക് പിന്നാലെ ഉണ്ടായ അണുബാധയെ തുടർന്ന് മുറിച്ചു മാറ്റിയത്. തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കോസ്മെറ്റിക് ഹോസ്പിറ്റലിന് എതിരെയാണ്
കുടുംബത്തിന്‍റെ ആരോപണം. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് യുവതി കോസമറ്റിക്ക് ആശുപത്രിയിൽ വയറ്റിലെ കൊഴുപ്പുമാറ്റാനായി ശാസ്ത്രക്രിയക്ക് വിധേയയായത്. 23ന് വീട്ടിലേക്ക് തിരികെ വിട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായി. ഗുരുതരാവസ്ഥയിലായ യുവതി 22 ദിവസം വെന്‍റിലേറ്ററിൽ കിടന്നെന്നും അണുബാധയെ തുടർന്ന് ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകൾ കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയതായാണ് റിപ്പോർട്ടുകൾ. ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചതായി നൽകിയ കുടുംബത്തിന്‍റെ പരാതിയിൽ തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ നിലവിൽ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. പ്രസവത്തിന് ശേഷം ചില യുവതികൾക്ക് വയറുണ്ടാകുന്നതും, വണ്ണം വക്കുന്നതും കണ്ടുവരാറുണ്ട്, ചിലർക്ക് അതിൽ ആശങ്കയും ഉണ്ട്, സൗന്ദര്യ സംരക്ഷണങ്ങൾ എല്ലാം നല്ലത് തന്നെ പക്ഷെ അതിനായി നമ്മൾ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ സുരക്ഷിതമാണോ എന്ന് ഒരായിരം വട്ടം ചിന്തിക്കുക. നമ്മുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് അത് സൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, കൂടുതൽ ആരോഗ്യ വാർത്തകൾക്കായി dr ലൈവ് ടീവി സബ്സ്ക്രൈബ് ചെയ്യുക. സ്റ്റേ ഹെൽത്തി.



















