സിനിമ പ്രതിസന്ധി: പ്രതികരിക്കാത്ത മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ സുരേഷ് കുമാര്‍

സിനിമ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പ്രസിഡന്റ് ജി സുരേഷ് കുമാര്‍. തിയേറ്റര്‍ ഉടമകള്‍ ഏകപക്ഷീയമായ നിലപാട് തുടരുന്ന സാഹചര്യത്തില്‍ തീയറ്ററുടമകളെ ഉള്‍പ്പെടുത്തിയ പുതിയ സംഘടന രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു.

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ 30 അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ട്. ഇവര്‍ പുതിയ സംഘടനയുടെ ഭാഗമാകും.-സുരേഷ് കുമാര്‍ പറഞ്ഞു. വിജയ് ചിത്രം ഭൈരവാ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കാന്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തയ്യാറായിരുന്നില്ല. സംഘടയിലെ ഇരുപതോളം തീയറ്ററുകള്‍ തീരുമാനം ലംഘിച്ച് സിനിമ റിലീസ് ചെയ്തു.

ബി ക്ലാസ് തീയറ്ററുകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സമരത്തില്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഒപ്പമാണ്. ഇവരുടെ കീഴിലുള്ള എണ്‍പതോളം തീയറ്ററുകളിലും ഭൈരവ റിലീസ് ചെയ്തിട്ടുണ്ട്.

LEAVE A REPLY