കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി റിപ്പോർട്ട്

കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി റിപ്പോർട്ട്. ബയോസയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023 ആരംഭത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേയിൽ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവർ ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് തെളിഞ്ഞു. കേരളത്തിൽ ജനിച്ചുവളർന്ന 25മുതൽ 40വരെ പ്രായമുള്ള 150 അമ്മമാരിൽ നിന്ന് ശേഖരിച്ച വിവരമനുസരിച്ച് 53.9 ശതമാനം പേർക്കേ പ്രസവാനന്തര വിഷാദത്തെപറ്റി അറിവുള്ളു എന്നും സർവ്വേ വ്യക്തമാക്കുന്നു. സർവേയിൽ 77.3 ശതമാനം പേരിൽ ലക്ഷണങ്ങൾ കണ്ടു. ഇതിൽ 28.3 ശതമാനം പേർക്ക് ആറുമാസവും 24.2 ശതമാനം പേർക്ക് ഒരുവർഷംവരെയും പ്രസവാനന്തര വിഷാദം നീണ്ടു നിന്ന് എന്നും സർവ്വേ വ്യക്തമാക്കി. പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളെ തുടർന്നു കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്ന സങ്കീർണ വിഷാദ സ്വഭാവമുള്ള രോഗമാണ് പ്രസവാന്തര വിഷാദം. സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ആണ് പ്രസവാന്തര വിഷാദത്തിനുള്ളത്.

LEAVE A REPLY