യുഎഇയിൽ കോവിഡ് പിഴകളിൽ അൻപതുശതമാനം ഇളവ് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ കോവിഡ് പിഴകളിൽ അൻപതുശതമാനം ഇളവ് പ്രഖ്യാപിച്ച് അധികൃതർ. രണ്ടു മാസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. മലയാളികളടക്കമുള്ള നിരവധിയാളുകൾക്ക് ആശ്വാസമാവുന്ന പ്രഖ്യാപനമാണ് ദേശീയ ദുരന്ത നിവാരണസമിതിയുടേത്. ഇന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും വിവിധ എമിറേറ്റുകളിലെ പോലീസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും പിഴയിളവിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് കാലത്ത് അൻപതിനായിരം ദിർഹം വരെയായിരുന്നു കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് യുഎഇ പിഴ ചുമത്തിയിരുന്നത്. മാസ്ക് ധരിക്കാത്തതിന് മൂവായിരവും ആശുപത്രിയിൽ കൃത്യമായി ചികിത്സ തേടാത്ത രോ​ഗികകൾക്ക് അമ്പതിനായിരം ദിർഹവുമായിരുന്നു പിഴ.

LEAVE A REPLY