പ്രായം കൂടുന്തോറും സ്ത്രീകൾ ബൈസെക്ഷ്വൽ ആകുമെന്ന് പഠനം.
ആണിനോടും പെണ്ണിനോടും ഒരുപോലെ ആകർഷണം തോന്നുന്നതിനെയാണ് ബൈസെക്ഷ്വൽ അഥവാ ഉഭയവർഗ പ്രണയി എന്ന് വിളിക്കുന്നത്. പ്രായമാകുന്തോറും സ്ത്രീകളുടെ ലൈംഗിക മുൻഗണനകളിൽ മാറ്റം വരുമെന്നും സ്ത്രീകളോടും പുരുഷനോടും ഒരുപോലെ ആകർഷണം ഉണ്ടാകാമെന്നും 2019ൽ ദി ജേർണൽ ഒഫ് സെക്‌സ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വ്യക്തമാക്കുന്നത്. ഭിന്നലിംഗക്കാരായ സ്ത്രീകളുടെ ഒരു ഗ്രൂപ്പിനെ എടുത്താൽ അതിൽ 60 ശതമാനം പേരും സ്ത്രീകളോട് ആകർഷണം തോന്നിയവരായിരിക്കും, 45 ശതമാനം പേർ സ്ത്രീകളുമായി ശാരീരികബന്ധം പുലർത്തിയവരാകാം, 50 ശതമാനം പേർ സ്ത്രീകളുമായി ബന്ധം പുലർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരാകാമെന്ന് അമേരിക്കയിലെ ബോയ്‌സ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. പുരുഷന്മാരേക്കാൾ സ്ത്രീകൾ വൈകാരികമായി പരസ്‌പരം അടുക്കുന്നു. ഇത് കാലക്രമേണ പ്രണയത്തിലേയ്ക്ക് നീങ്ങാമെന്ന് സൈക്കോളജി പ്രൊഫസർ എലിസബത്ത് മോർഗൻ പറയുന്നു. പ്രായം കൂടുന്തോറും സ്ത്രീകൾക്ക് തന്റെ ലൈംഗിക മുൻഗണനകളെ കൃത്യമായി ചൂണ്ടിക്കാട്ടാൻ സാധിക്കാതെ വരുമെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.






















