മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി; പ്രേരണാക്കുറ്റത്തിന് കേസും എടുക്കണം

കൊച്ചി : യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ നഷ്ടം യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. നഷ്ടം കണക്കാക്കാന്‍ കമ്മിഷനെ നിയോഗിക്കണം. കാസര്‍ഗോഡ് ജില്ലയിലെ മാത്രം നഷ്ടം യുഡിഎഫ് ഭാരവാഹികളായ കമറുദീന്‍, ഗോവിന്ദനായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഏഴു ദിവസം മുന്‍പ് അറിയിച്ച ശേഷം മാത്രമേ ഹര്‍ത്താല്‍ നടത്താവൂ എന്നും ഹൈക്കോടതി നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ചതാണ് കര്‍ശന നടപടികള്‍ക്ക് പിന്നില്‍.

സംസ്ഥാനത്ത് ഇരട്ടക്കൊലപാതകം കൊണ്ടുണ്ടായ എല്ലാ കേസുകളിലും ഇവരെ മൂന്നുപേരെയും ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ പരിക്കുകള്‍, കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായ നഷ്ടം ഇവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടേക്കും.

LEAVE A REPLY