ഗോസിപ്പ് പറയുന്നതിന് ചില ആരോഗ്യഗുണങ്ങളുടെന്ന് മനഃശാസ്ത്രജ്ഞർ.
ആരുടെയെങ്കിലും കുറ്റമെങ്കിലും പറയാതെ ഒരു ദിവസം കടന്നു പോവുക വിരളമാണ്. ഗോസിപ്പ് പറയുക എന്നത് തികച്ചും മാനുഷികമാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഗോസിപ്പ് പറയുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും എന്നും വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഗോസിപ്പ് അപകടകരമാകുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ട്. ബന്ധങ്ങൾ ഇല്ലാതാക്കാനും മറ്റൊരാളുടെ പ്രതിച്ഛായ മോശമാക്കാനും ഗോസിപ്പിങ്ങിന് സാധിക്കും. എന്നാൽ ആരെയും ഉപദ്രവിക്കാതെയുള്ള ഗോസിപ്പ് മനുഷ്യരെ ഒരുമിപ്പിക്കുന്നതിനായുള്ള ഒരു ‘സോഷ്യൽ ഗ്ലൂ’ എന്നാണ് മനഃശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.. ഗോസിപ്പ് പറയുന്നത് മറ്റുള്ളവരുമായി അടുക്കാനും , മനസ്സിലാക്കാനും , ഉപദേശം തേടാനും ആണെങ്കിൽ അത് തികച്ചും മാനുഷികമാണ്. ഇനി മുതൽ ഗോസിപ്പ് പറയുമ്പോൾ, ആ ഗോസിപ്പ് മറ്റുള്ളവർക് ഹാനികരമല്ലാത്തതാണോ? എന്ന് ചിന്തിക്കുന്നത് കൂടുതൽ ആരോഗ്യത്തിന് നല്ലതായിരിക്കും.






















