സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം

സൗദിയില്‍ ഓണ്‍ലൈന്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ത്ക്കരണം. ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. ഇത്തരം ജോലികളില്‍ ഇനി വിദേശികളെ നിയമിക്കാന്‍ പാടില്ല. ഫോണ്‍, ഇ-മെയില്‍, സോഷ്യല്‍ മീഡിയ വഴിയുള്ള സേവനങ്ങളിലെല്ലാം സൗദികള്‍ മാത്രമേ നിയമിക്കാവൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ജോലികളുണ്ട്. ഇതാണ് പൂര്‍ണമായും സൗദികള്‍ക്ക് മാത്രമായി നിശ്ചയിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം ജോലികളിലേക്ക് വേണ്ട അടിസ്ഥാന ട്രെയിനിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കാം. ഉത്തരവ് പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ സൗദികളെ നിയമിക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും. ഇതുവഴി പ്രവാസികള്‍ക്ക് വലിയ തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍.

LEAVE A REPLY