കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഒഡീഷ യുവതിയുടെ നഗ്ന മൃതദേഹം: 20കാരന്‍ അറസ്റ്റില്‍

ഇടുക്കി: കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഓഡീഷ യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം എന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരനായ ഇരുപതുകാരനാണ് പിടിയിലായത്.

ഒഡീഷ സ്വദേശി സബിത ബാജിയെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് നായ സമീപത്തെ രണ്ട് വീടുകളിലേക്ക് ഓടിക്കയറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സബിതയുടെ ഭര്‍ത്താവിനെയടക്കം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
കുട്ടിക്കാനത്തെ കള്ളിമലയിലുള്ള കാപ്പിത്തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കാപ്പിത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് കുന്ദന്‍ മാജി ഭാര്യരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.

LEAVE A REPLY