ഫ്രിഡ്ജിനു മുകളിൽ സാദനങ്ങൾ വെക്കുമ്പോൾ സൂക്ഷിക്കണം

നിങ്ങൾ ഫ്രിഡ്ജിനു മുകളിൽ സാദനങ്ങൾ സൂക്ഷിക്കാറുണ്ടോ? ഈ ശീലം അത്ര നല്ലതല്ല. ചില സാദനങ്ങൾ ഫ്രിഡ്ജിനു മുകളിൽ വെക്കുമ്പോൾ സൂക്ഷിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അത് എന്തൊക്കെയെന്ന് നോക്കാം. വൈൻ ആൽക്കഹോൾ മുതലായ സാദനങ്ങൾ ഫ്രിഡ്ജിനു മുകളിൽ വെക്കാൻ പാടില്ല. ഫ്രിഡ്ജിനു മുകളിൽ താപനില മാറിക്കൊണ്ടേ ഇരിക്കും ഇത് വൈനിന്റെ രുചിയും ഗുണ മേന്മയും നഷ്ടപ്പെടാൻ കാരണമാകുന്നു. മറ്റൊന്ന് എണ്ണ. എണ്ണ ഫ്രിഡ്ജിനു മുകളിൽ വെക്കരുത് അമിതമായി ചൂട് ഉണ്ടാവുകയോ വെളിച്ചം അടിക്കുകയോ ചെയ്താൽ എണ്ണ കേടായി പോകാൻ കാരണമാകുന്നു. വായു സഞ്ചാരത്തെ തടയുന്ന ഒരു ഭക്ഷണ സദനകളും ഫ്രിഡ്ജിനു മുകളിൽ സൂക്ഷിക്കാൻ പാടില്ല. മറ്റൊരു പ്രധാന വസ്തുവാണ് ധാന്യങ്ങൾ. ഫ്രിഡ്ജിനു മുകളിൽ ഉണ്ടാകുന്ന ചൂട് ധാന്യങ്ങളെ പെട്ടെന്ന് കേടുവരുത്തും. ഇത് പാകം ചെയ്ത കഴിക്കുന്നത് ശരീരത്തിനും ദോഷകരമാണ്.