മറ്റുള്ളവർ ധരിച്ച വസ്ത്രങ്ങൾ നിങ്ങൾ ഉപയോഗിക്കാറുണ്ടോ?
ഓൺലൈനിൽ വസ്ത്രം വാങ്ങി ഉപയോഗിച്ചതിന് ശേഷം തിരിച് അയക്കുന്ന ഒരു പ്രവണത ഇന്ന് ചിലർക്കിടയിൽ വ്യാപകമാണ്. ഇത് വലിയ രീതിയിൽ ചർമ രോഗങ്ങൾ പകരുവാൻ ഉള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരത്തിൽ വസ്ത്രം വാങ്ങിയ ഒരു യുവാവ്, കഴുകാതെ വസ്ത്രം ധരിച്ചതോടെ ചർമരോഗം വന്നുവെന്നാവണ്, ടിക് ടോക്കിലൂടെ വെളിപ്പെടുത്തിയത്. വസ്ത്രം ഉപയോഗിച്ചതിന് പിന്നാലെ കഠിനമായ ചൊറിച്ചിലുണ്ടാകുകയും വലിയ കുരുക്കൾ ഉണ്ടായതായും യുവാവ് വീഡിയോയിൽ പറയുന്നു. മൊളസ്‌കം കണ്ടേജിയോസം എന്ന പകർച്ചവ്യാധിയായ ഒരു വൈറൽ ചർമരോഗമാണ് തനിക്ക് സംഭവിച്ചതെന്നും, ഇത് ഡോക്ടർമാരുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവാവ് വ്യക്തമാക്കി. സെക്കന്റ് ഹാൻഡ് വസ്ത്രങ്ങൾ കേട് കൂടാതെ സൂക്ഷിക്കാൻ ചിലർ രാസവസ്തുക്കൾ ഉപയോഗിച്ച് സംസ്‌കരിക്കാറുണ്ട്. ഇത് മനുഷ്യ ചർമത്തിൽ ഗുരുതരമായ റിയാക്ഷൻസിന് കാരണമായേക്കാമെന്നും കോർണൽ സർവകലാശാലയിലെ സീനിയർ ലക്ചററായ ഫ്രാൻസെസ് കോസൻ വ്യക്തമാക്കുന്നു. ഇത്തരം അനുഭവം നമുക്ക് വരാതിരിക്കാൻ മറ്റുള്ളവരുടെ വസ്ത്രം എടുത്ത് അണിയുമ്പോഴും, ഓൺലൈനിൽ വസ്ത്രങ്ങൾ വാങ്ങുമ്പോളും അവ വൃത്തിയായി കഴുകി ഉപയോഗിക്കുവാൻ ശ്രെദ്ധിക്കുന്നത് നന്നായിരിക്കും.



















