ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയ കുഞ്ഞിന് രക്ഷകനായി പിതാവ്

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായത് പിതാവിന്റെ സമയോചിതമായ ഇടപെടല്‍. മലപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്ത് മാതാവ് കുട്ടിക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയത്. മാതാവിന്റെ ശബ്ദംകേട്ട് പുറത്തേയ്ക്കുവന്ന സിവില്‍ ഡിഫന്‍സ് അംഗം കൂടിയായ പിതാവ് ഷെഫീഖ് അമ്മിനിക്കാട് കുട്ടിക്ക് പ്രഥമ ശിശ്രൂഷ നല്‍കുകയായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ കയ്യിലെടുത്ത് കമിഴ്ത്തി കിടത്തിയ പിതാവ് കുട്ടിയുടെ പുറത്ത് ശക്തമായി തട്ടി. ഇതോടെ ഭക്ഷണം പുറത്തുവന്നു. സിവില്‍ ഡിഫന്‍സ് അംഗമായി പ്രവര്‍ത്തിക്കുന്നതിനിടെ ലഭിച്ച പരിശീലനമാണ് ഷെഫീഖിന് സ്വന്തം കുട്ടിയെ രക്ഷിക്കാന്‍ തുണയായത്.