കടല്‍ത്തീരത്തെ മഞ്ഞുസിംഹാസനത്തില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുത്തശ്ശി; കണ്ണടച്ചു തുറക്കും മുന്‍പേ തിരയെടുത്തു… പിന്നീട് സംഭവിച്ചത്

ജൂഡിത്ത് സ്ട്രെങ് എന്ന 77 കാരി മുത്തശ്ശിക്ക് ചെറുപ്പം മുതലേ ഒരു രാഞ്ജി ആകാനായിരുന്നു ആഗ്രഹം. ഡയമണ്ട് ബീച്ച് എന്ന് അറിയപ്പെടുന്ന ഐസ് കട്ടകള്‍ നിറഞ്ഞ ഐസ്ലന്‍ഡിലെ യോകുല്‍സാര്‍ലോണിനടുത്തുളള കടല്‍ത്തീരത്ത് കണ്ട മഞ്ഞുകട്ട കൊണ്ടുള്ള ഒരു സിംഹാസനത്തില്‍ മുത്തശ്ശി തന്റെ ആഗ്രഹം സാധിക്കാന്‍ ഇരുന്നു.

താന്‍ രാജ്ഞിയെപ്പോലെ ഇരിക്കുന്ന ചിത്രങ്ങള്‍ മുത്തശ്ശി ചെറുമകളെ കൊണ്ട് എടുപ്പിച്ചു. എന്നാല്‍ അപ്രതീക്ഷിതമായാണ് ഒരു അപകടം മുത്തശ്ശിയെ കാത്തിരുന്നത്. പെട്ടെന്ന് ഒരു തിര പാഞ്ഞു വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. മുത്തശ്ശിയെ തിര കൊണ്ടു പോയി. തിരകളില്‍പ്പെട്ട് ജൂഡിത്ത് ഏറെ ദൂരം മുന്നോട്ടു പോയി. രക്ഷിക്കാനായി കുടുംബാംഗങ്ങള്‍ അലറി വിളിച്ചു.

ദൈവദൂതനെ പോലെ അപ്പോഴാണ് ഫ്ലോറിഡയില്‍ നിന്ന് ആ വഴി വന്ന ബോട്ട് ക്യാപ്റ്റന്‍ റാന്‍ഡി ലകൗണ്ട് ഈ കാഴ്ച കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം മുത്തശ്ശിയെ രക്ഷിക്കുകയായിരുന്നു. ‘വളരെ സുരക്ഷിതമാണെന്ന് വിചാരിച്ചാണ് കടലിനു അത്ര അടുത്ത് നിന്നതും, മഞ്ഞുകട്ടയില്‍ കയറി ഇരുന്ന് ഫോട്ടോ എടുത്തതും, അപ്രതീക്ഷിതമായി ഒരു വലിയ തിര വന്ന് എന്നെയും മഞ്ഞ് കല്ലിനെയും മൂടി, ഞാന്‍ തെന്നി താഴെ വീണു. ‘ അമ്പരപ്പും ഭയവും വിട്ടു മാറാതെ മുത്തശ്ശി പറയുന്നു.

കടലില്‍ വീഴുന്നതിനു മുന്‍പ് ഇവരുടെ ചെറുമകള്‍ ക്രിസ്റ്റിന്‍ മുത്തശ്ശിയുടെ ഈ ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. മുത്തശ്ശിയുടെ ചിത്രങ്ങള്‍ വൈറലായതോടെ ഇതിന് 6600 റീട്വീറ്റുകളുണ്ടായി. മുത്തശ്ശിയുടെ അപകടത്തോടെ ഡയമണ്ട് ബിച്ചീലെ ഐസ് പാളികളുടെ മുകളില്‍ കയറുന്നതില്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

LEAVE A REPLY