ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും; പഠനം

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം. സ്വീഡനില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തെയും ശ്വാസകോശത്തെയും സംബന്ധിച്ച കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസ് മൂന്ന് ശതമാനം വര്‍ധിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത 35 ശതമാനം കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 57 ആയിരത്തിൽ അധികം പുരുഷന്മാരില്‍ ഏഴ് വര്‍ഷം കൊണ്ടാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരീക്ഷണ പഠനമായതിനാല്‍ തന്നെ വ്യായാമം അര്‍ബുദ സാധ്യത എങ്ങനെ കുറയ്ക്കുമെന്നതിന്റെ കാരണങ്ങള്‍ ലഭ്യമല്ല.

LEAVE A REPLY