എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍

    ആലപ്പുഴ: ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അപസ്മാര രോഗലക്ഷണങ്ങളുമായി സരണ്‍ എന്ന അതിഥിത്തൊഴിലാളിക്കൊപ്പം ആറ് പേരുടെ സംഘം ആശുപത്രിയിലെത്തുകയും തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍ രോഗിക്കു ചികില്‍സ നല്‍കുകയും ചെയ്തിരുന്നു. ഇയാള്‍ക്കു ബോധം തെളിഞ്ഞപ്പോള്‍ തുടര്‍ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതോടെ രോഗിയുടെ കൂടെ എത്തിയവര്‍ ഡോക്ടറുമായി തര്‍ക്കിക്കുകയും പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും മര്‍ദനമേറ്റു. ആശുപത്രി അധികൃതരുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പൊലീസ് ആശുപത്രിയിലെത്തി പ്രതിയെ അറസ്‌ററ് ചെയ്യുകയായിരുന്നു.

    LEAVE A REPLY