ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7ന് വിതരണം ചെയ്യും. 2023 ലെ ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ദന്തല്‍ സ്‌പെഷ്യാലിറ്റീസ്, സ്വകാര്യ മേഖല തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. ഹെല്‍ത്ത് സര്‍വീസസില്‍ വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ദാഹര്‍ മുഹമ്മദ് വി.പി., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ കൊല്ലം പട്ടത്താനം ഇ.എസ്.ഐ. ഡിസ്‌പെന്‍സറിയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മേരി ഫ്രാന്‍സിസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അരവിന്ദ് ആര്‍, ദന്തല്‍ സ്‌പെഷ്യാലിറ്റീസില്‍ തിരുവനന്തപുരം ഗവ. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍ ഡോ. ബാബു ഇ.സി., സ്വകാര്യ മേഖലയില്‍ എറണാകുളം ആലുവ രാജഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വി.പി. പൈലി തുടങ്ങിയവർക്കാണ് മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ലഭിക്കുക.