കോഴിക്കോട്: അവയവദാനത്തിന് ഒരുങ്ങി 5000 കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. മരണാനന്തര അവയവദാന സമ്മതപത്രം സ്വാതന്ത്ര്യദിനത്തില്‍ നല്‍കാനാണ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള ക്ലാസ് അവിടനല്ലൂര്‍ എല്‍.പി സ്കൂളില്‍ വെച്ചു നടക്കുകയുണ്ടായി. പഞ്ചായത്തിലെ കൂടുതല്‍ ആളുകള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുമെന്നാണ് കരുതുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുരേഷ് പറഞ്ഞു.













