അമിത ഉത്കണ്ഠ, വിഷാദരോ​ഗം എന്നിവയുമായി ബുദ്ധിമുട്ടി കോവിഡ് രോഗികൾ

പജ്ജറാൻ: കോവിഡ് രോ​ഗികൾ പലരും നീണ്ടകാലത്തോളം സൈക്യാട്രിക് ലക്ഷണങ്ങളായ അമിത ഉത്കണ്ഠ, വിഷാദരോ​ഗം എന്നിവയുമായി വലയുകയാണെന്ന് പുതിയ പഠനം. ഇന്തോനേഷ്യയിലെ പജജറാൻ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 2020 ജനുവരി മുതൽ 2021 ഒക്ടോബർ വരെയാണ് പഠനം സംഘടിപ്പിച്ചത്. കോവിഡ് വിട്ടുമാറിയെങ്കിലും മറ്റുപല ആരോ​ഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്നവർ നിരവധിയാണ് ദീര്‍ഘകാല കോവിഡ് അഥവാ ലോങ് കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. രുചിയും മണവും നഷ്ടപ്പെടുന്നതും അമിതക്ഷീണവും തലവേദനയുമൊക്കെ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളാണെന്ന്
പഠനത്തിൽ പറയുന്നത്.

LEAVE A REPLY