സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ല: അധിക പണം നല്‍കി വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്‌ഷെഡിംഗും വൈദ്യുതി പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പ്രതിദിനം രണ്ട് കോടിയോളം രൂപ അധികം ചിലവിട്ട് പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നും വൈദ്യുതിവാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രൂക്ഷമായി തുടരുന്ന കല്‍ക്കരി ക്ഷാമം മൂലം കേരളത്തിന് പ്രതിദിനം 1800 മുതല്‍ 1900 മെഗാവാട്ടുവരെ വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. 300-400 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. ഇത് മറികടക്കാന്‍ പണം നല്‍കി കൂടുതല്‍ വൈദ്യുതി മേടിക്കാനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തീരുമാനമായത്.

LEAVE A REPLY