സ്മൈൽ എൻഹാൻസ്മെന്റ് സർജറി ചെയ്യുന്നതിനിടെ യൂവാവിന് ദാരുണാന്ത്യം

സ്മൈൽ എൻഹാൻസ്മെന്റ് സർജറി ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ലക്ഷ്മി നാരായണ വിൻജാം ആണ് മരണപ്പെട്ടത്. ഹൈദരാബാദിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ സ്മൈൽ ഡിസൈനിങ് സർജറി ചെയ്യുന്നതിനിടെയായിരുന്നു മരണം. അനസ്തേഷ്യയുടെ ഡോസ് അമിതമായതാണ് മരണകാരണമെന്നാണ് കുടുംബം പറയുന്നത്. ഫെബ്രുവരി പതിനാറിന് വൈകുന്നേരം നാലരയ്ക്കാണ് ലക്ഷ്മി നാരായണയെ സർജറിക്കായി ഓപ്പറേഷൻ തീയേറ്ററിലേക്ക് എത്തിക്കുന്നത്. രണ്ടുമണിക്കൂറോളം സർജറി നീണ്ടു, ഏഴുമണിയോടെ ബോധക്ഷയം സംഭവിച്ചു എന്നും അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ മരണപെട്ടു എന്നും ആശുപത്രി അധികൃതർ പറഞ്ഞെന്ന് പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ മരണത്തിനു പിന്നിലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY