നിവിന് വില്ലന്‍ വിക്രം, സംവിധാനം ഗൗതം മേനോന്‍

ഒരു വെടിക്കെട്ട് ചിത്രത്തിനുള്ള ചര്‍ച്ചകള്‍ തമിഴില്‍ പുരോഗമിക്കുകയാണെന്നാണ് അറിവ്. തമിഴിലും ഏറെ താരമൂല്യം ഉള്ള മലയാളികളുടെ സ്വന്തം നിവിന്‍ പോളിയെ നായകനാക്കി ഹിറ്റ് മേക്കര്‍ ഗൗതം വാസുദേവ് മേനോന്‍ തമിഴില്‍ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. മറ്റൊരു ഹൈലൈറ്റ് ചിത്രത്തിലെ വില്ലനാണ്. മറ്റാരുമല്ല തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമാണ് വില്ലനാവുക എന്നാണ് വിവരം.

ചിത്രത്തില്‍ ഇരട്ടവേഷമാണ് നിവിനെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. നിവിന്‍ നവായകനായി എത്തിയ നേരം, പ്രേമം എന്നീ ചിത്രങ്ങളും തമിഴ്‌നാട്ടില്‍ ഹിറ്റായിരുന്നു. മാത്രമല്ല നിവിന്‍ നായകനായി മറ്റ് രണ്ട് ചിത്രങ്ങളും തമിഴില്‍ ഒരുങ്ങുന്നുണ്ട്.

LEAVE A REPLY