പുകവലി പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

പുകവലി പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. ബെം​ഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഇ-ക്ലിനിക്കൽ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണ്, ഇവരിൽ ഇഷ്കെമിക് സ്ട്രോക്കിനുള്ള സാധ്യത കൂടതലാണെന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു. ഫിൽറ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ സി​ഗരറ്റുകൾ പക്ഷാഘാതസാധ്യത വർധിപ്പിക്കും. പത്തുമണിക്കൂറിലേറെ പാസീവ് സ്മോക്കിങ്ങിലൂടെ കടന്നുപോകുന്നവരിൽ പക്ഷാഘാതസാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ദിവസത്തിൽ ഇരുപതു സി​ഗരറ്റിലേറെ വലിക്കുന്ന അമ്പതു വയസ്സിനുതാഴെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പുകവലിയിക്കാർക്കിടയിലെ പക്ഷാഘാത റിപ്പോർട്ടുകൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് കൂടുതൽ. അതിൽ തന്നെ ചെറുപ്പക്കാർക്കിടയിലാണ് കൂടിവരുന്നതെന്നും പഠനത്തിൽ പറയുന്നുണ്ട്. പുകവലി കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കുന്നതാണ് പഠനമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.

LEAVE A REPLY