എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം: മന്ത്രി വീണാ ജോർജ്

മഴ തുടരുന്ന പശ്ചാത്തലത്തിൽ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു.

ഡോക്‌സിസൈക്ലിൻ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പിൽ താമസിക്കുന്നവർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാവരും ഡോക്‌സിസൈക്ലിൻ കഴിക്കുന്ന കാര്യത്തിൽ വിമുഖത കാണിക്കരുത്. മഴയിൽ ഒറ്റപ്പെട്ട കോളനികളിൽ പൊലീസിന്റേയും ഫയർഫോഴ്‌സിന്റേയും ദുരന്തനിവാരണ വിഭാഗത്തിന്റെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കും. ക്യാമ്പുകളിലെ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ക്യാമ്പ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലെ പനി ലക്ഷണമുള്ളവർ മറ്റുള്ളവരുമായി ഇടപെടരുത്. ശബരിമല നിറപുത്തരി മഹോത്സവം കഴിഞ്ഞ് നട അടച്ചു. തീർത്ഥാടകർ സുരക്ഷിതമായി ദർശനം നടത്തിയെന്നത് ആശ്വാസകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

 

LEAVE A REPLY