സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെൽലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 12 നു ചില ജില്ലകളിലെ താപനില സാധാരണയെക്കാൾ 2 – 4 °C കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ താപനില 37°C വരെയും ഉയർന്നേക്കാം. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,
കാസര്ഗോഡ് ജില്ലകളിൽ താപനില 36°C വരെയും ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY