സംസ്ഥാനത്ത് ഈ ആഴ്ച കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഈ ആഴ്ച കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ 25ാം തീയതിയോടെ തീവ്ര ന്യൂനമർദം രൂപംകൊള്ളാനാണ് സാദ്ധ്യത . 27ാം തീയതിയോടെ ഇത് ആന്ധ്ര – ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കും. ആദ്യ ന്യൂനമർദത്തിനെ തുടർന്ന് കേരളത്തിൽ ചെറിയ മഴയ്ക്കാണ് സാദ്ധ്യതയെങ്കിലും രണ്ടാമത്തെ ന്യൂനമർദം ശക്തിപ്രാപിക്കുമ്പോൾ കേരളത്തിൽ മഴ കനക്കാനാണ് സാധ്യത എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത ആഴ്ചയിലെ അവസാന ദിവസങ്ങളോടെ കനത്ത മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെടുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.