ക്രിമിനല്‍ പ്രവര്‍ത്തനത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനാണ് ശരത്‌ലാലെന്ന് സിപിഎം മുന്‍ എംഎല്‍എ

കാസര്‍ഗോഡ് : പെരിയയില്‍ ക്രൂരമായി കൊല്ലചെയ്യപ്പെട്ട ശരത്‌ലാലിനെ അധിക്ഷേപിച്ച് സിപിഎം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ രംഗത്ത്. ക്രിമിനല്‍ പ്രവര്‍ത്തനത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനാണ് ശരത് ലാലെന്നും കോണ്‍ഗ്രസിലെ ക്രിമിനലുകളുടെ നാടാണ് കല്യോട്ടെന്നും ഉദുമ മുന്‍ എംഎല്‍എ പറഞ്ഞു.

കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കാനിരിക്കെയാണ് മുന്‍ എംഎല്‍എയുടെ ഭാഗത്തു നിന്നും കൊല്ലപ്പെട്ട യുവാക്കളുടെ നേര്‍ക്ക് ഇത്തരമൊരു അധിക്ഷേപ പ്രതികരണം ഉണ്ടായിരിക്കുന്നത്.

LEAVE A REPLY