ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തും; മനിതി വനിതാ കൂട്ടായ്മ

ചെന്നൈ: മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് വ്യക്തമാക്കി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തീരുമാനമെന്നും കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു.

കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്നും മനിതി സംഘാംഗം സെല്‍വി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പമ്പയിലെത്തിയ മനിതി സംഘം പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങിയിരുന്നു.

LEAVE A REPLY