തെളിവില്ല; ഭാര്യയെ കൊന്ന കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

കൊച്ചി : ആദ്യ ഭാര്യ രശ്മിയെ കൊന്ന കേസില്‍ സോളാര്‍ തട്ടിപ്പു കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കോടതി വെറുതെവിട്ടു. അമ്മ രാജമ്മാളിനെയും മോചിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ബിജു. കൊലപാതകത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടി മാത്രമായിരുന്നു കേസിലെ ഏക സാക്ഷി എന്നതുകൊണ്ടു തന്നെ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്.

2006 ഫെബ്രുവരി നാലിനാണ് രശ്മി കൊല്ലപ്പെടുന്നത്. അമിതതോതില്‍ മദ്യം നല്‍കി ശ്വാസം മുട്ടിച്ചാണ് രശ്മിയെ കൊന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്. കൊലക്കുറ്റം, സ്ത്രീധന പീഡനം, ശാരീരിക പീഡനം, തെളിവു നശിപ്പിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്.

LEAVE A REPLY