ചൈനയിലെ ശ്വാസകോശരോ​ഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോ​ഗ്യസംഘടന

ചൈനയിലെ ശ്വാസകോശരോ​ഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോ​ഗ്യസംഘടന. പുതിയതോ അസാധാരണമോ ആയ രോ​ഗാണുവല്ല പുതിയ രോ​ഗവ്യാപനത്തിനുപിന്നിലെന്നും ലോകാരോ​ഗ്യസംഘടനയുടെ പകർച്ചവ്യാധി പ്രതിരോധ വിഭാ​ഗത്തിന്റെ ആക്റ്റിങ് ഡയറക്ടറായ മരിയ വാൻ കെർഖോവ് വ്യക്തമാക്കി. അതേസമയം ഒന്നിലധികം രോ​ഗാണുക്കളാകാം രാജ്യത്തുടനീളമുള്ള ശ്വാസകോശരോ​ഗബാധയ്ക്ക് കാരണമെന്ന് ചൈനയിലെ ഹെൽത്ത് കമ്മിഷൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിൽ കുട്ടികളേക്കൂടാതെ ​ഗർഭിണികളും മുതിർന്നവരും കൂടുതൽ കരുതൽ പാലിക്കണമെന്നും വിദ​ഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY