കുഴഞ്ഞുവീണ്‌ മരണം കോവിഡ്‌ വാക്‌സിൻ എടുക്കാത്തവരിൽ കൂടുതലാണെന്ന്‌ ഐസിഎംആർ പഠന റിപ്പോർട്ട്

പെട്ടന്നുള്ള കുഴഞ്ഞുവീണ്‌ മരണം കോവിഡ്‌ വാക്‌സിൻ എടുക്കാത്തവരിൽ കൂടുതലാണെന്ന്‌ ഐസിഎംആർ പഠന റിപ്പോർട്ട്. ഇത്തരം മരണങ്ങൾക്ക്‌ കാരണം കോവിഡ്‌ വാക്‌സിനാണെന്ന വാദം തെറ്റാണെന്ന്‌ ഈ പഠനം വ്യക്തമാക്കുന്നു. ഐഎംഎയുടെ ‘ നമ്മുടെ ആരോഗ്യം’ ഡിസംബർ ലക്കത്തിലാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ 48 പ്രധാന ആശുപത്രികളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. കഠിനമായി കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പിൽക്കാലത്ത്‌ മരണസാധ്യത കൂടുതലാണെന്ന്‌ പഠനം കണ്ടെത്തി. പുകവലിക്കാർ, 48 മണിക്കൂറിനുള്ളിൽ കടുത്ത വ്യായാമം ചെയ്‌തവർ, 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യം ഉപയോഗിച്ചവർ, കുടുംബാംഗങ്ങളിൽ പെട്ടന്ന് മരണം നടന്ന ചരിത്രമുള്ളവർ എന്നിവരിൽ മരണസാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. പെട്ടന്ന് കുഴഞ്ഞുവീണ്‌ മരിച്ച ചെറുപ്പക്കാരായ 729 പേരുടെ വിവരങ്ങൾ പഠനത്തിൽ വിശകലനം ചെയ്‌തു. വാക്‌സിനെടുത്തവരും എടുക്കാത്തവരും കോവിഡ്‌ വന്നവരും വരാത്തവരും ഇതിലുണ്ടായിരുന്നു. എന്നിട്ട്‌ അതേ പ്രായത്തിലുള്ള നാലിരട്ടി വ്യക്തികളുമായി താരതമ്യം ചെയ്‌തു. ഏതൊക്കെ ആപൽഘടകങ്ങളാണ്‌ പൊടുന്നനെ മരിച്ചവരിൽ മറ്റുള്ളവരെക്കാൾ കൂടുതലുള്ളതെന്ന്‌ പരിശോധിച്ചാണ്‌ വിധഗ്തർ അന്തിമ നിഗമനത്തിലെത്തിയത്‌.

LEAVE A REPLY