രക്തം കട്ട പിടിച്ചുകിടന്ന അറുപത്തിരണ്ടുകാരനായ രോഗിയുടെ ജീവൻ രക്ഷിക്കാൻ എഐ സാങ്കേതികവിദ്യ സഹായകമായി

ഹരിയാനയിലെ ഗുരുഗ്രാമിൽ ശ്വാസകോശത്തിലും കാലിലെ ഞരമ്പിലും രക്തം കട്ട പിടിച്ചുകിടന്ന്, ഗുരുതരാവസ്ഥയിലായ അറുപത്തിരണ്ടുകാരനായ രോഗിയുടെ ജീവൻ രക്ഷിക്കാൻ എഐ സാങ്കേതികവിദ്യ സഹായകമായി. രക്തക്കുഴലുകളിലോ, ഹൃദയം തലച്ചോർ- ശ്വാസകോശം പോലുള്ള അവയവങ്ങളിലോ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥ വളരെയധികം അപകടകരമാണ്. ഈ സാഹചര്യത്തിൽ സങ്കീർണമായ ശസ്ത്രക്രിയയാണ് ആവശ്യമായി വരിക. എന്നാൽ ഗുരുഗ്രാമിലെ ആശുപത്രിയിൽ നിന്ന് എഐ സഹായത്താൽ പ്രവർത്തിക്കുന്ന ഉപകരണത്തിലൂടെ ‘ബ്ലഡ് ക്ലോട്ടുകൾ’ കൃത്യമായി പുറത്തെടുത്തിരിക്കുകയാണ് ഡോക്ടർമാർ.

അധികം രക്തം നഷ്ടപ്പെടാതെ, ശസ്ത്രക്രിയയുടെ മറ്റ് പ്രായോഗികപ്രയാസങ്ങളില്ലാതെ വളരെ വൃത്തിയായി ക്ലോട്ട് മാത്രം പുറത്തെടുക്കാൻ ഉപകരണം സഹായകമായി എന്നാണ് ഡോക്ടർമാർ പറയുന്നത്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. ഇത് വിജയകരമായതോടെ വലിയ പ്രതീക്ഷകളാണ് ഉയരുന്നതെന്നും നെഞ്ച് തുറന്ന ശസ്ത്രക്രിയ നടത്തേണ്ടതില്ല, രക്തക്കുഴലുകൾ തുറക്കേണ്ടതില്ല, രോഗിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്നത് പോലുള്ള പ്രയാസങ്ങളില്ല, ശസ്ത്രക്രിയ താരതമ്യേന എളുപ്പമാണെന്നും ഡോക്ടർമാർ പറയുന്നു.

LEAVE A REPLY