കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആന്റിബയോട്ടിക് സ്മാര്‍ട്ട് ഹോസ്പിറ്റലായാതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആന്റിബയോട്ടിക് സ്മാര്‍ട്ട് ഹോസ്പിറ്റലായാതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയുടെ പരിശ്രമം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. .ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നത്തിന്റെ ഭാഗമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്രീയമായ കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’ എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത് ആദ്യമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിനും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’, ‘സ്മാര്‍ട്ട് ഹോസ്പിറ്റല്‍’ എന്നിവ നമ്മുടെ കേരളത്തിന്റെ മാത്രം ആശയങ്ങളാണ്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എഎംആര്‍ സര്‍വെലന്‍സ് നെറ്റില്‍ ഒട്ടേറെ ആശുപത്രികള്‍ ചേര്‍ന്നു കഴിഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY