ശ്രുതിതരംഗം പദ്ധതിയ്ക്കെതിരായ വാർത്തകൾ തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ്

ശ്രുതിതരംഗം പദ്ധതിയ്ക്കെതിരായ വാർത്തകൾ തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നൽകാനില്ല. പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പദ്ധതി ഏറ്റെടുത്തത് മുതൽ ദ്രുതഗതിയിലാണ് നടപടികൾ പുരോഗമിക്കുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി. കൃത്യമായി സാങ്കേതിക സമിതി യോഗങ്ങൾ ചേർന്നാണ് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തുന്നത്. പുതിയ ഉപകരണങ്ങൾ ഇംപ്ലാന്റ് ചെയ്യുന്നതിനായി സമർപ്പിക്കപ്പെട്ട 84 അപേക്ഷകളിൽ 25 ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആശുപത്രികൾക്ക് തുക കൈമാറിയിട്ടുണ്ട്. നിലവിൽ 112 പേർക്ക് അറ്റകുറ്റപ്പണികൾക്കായി സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അറ്റകുറ്റപണികൾക്കൊപ്പം പ്രോസസർ അപ്ഗ്രഡേഷന് വേണ്ടി ലഭ്യമായ 120 അപേക്ഷകളിൽ 117 നും സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഇവയും സമയബന്ധിതമായി പൂർത്തിയാക്കും. അർഹരായ എല്ലാ കുട്ടികളേയും പരിഗണിക്കാനുള്ള നടപടികൾ പുരോഗമിക്കവേ ഇത്തരം പ്രചാരണം കുട്ടികളേയും രക്ഷിതാക്കളേയും ആശങ്കപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY