ഇങ്ങനെ ചീത്ത വിളിക്കരുതേ.. ആരാധകരോട് മലയാളി താരങ്ങള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോശം പ്രകടനം ഉണ്ടായാല്‍ ചീത്ത വിളികൊണ്ട് മൂടരുതെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മലയാളി താരങ്ങള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആരാധകരോട് താരങ്ങള്‍ അഭ്യര്‍ത്ഥന നടത്തിയത്.

ഐ.എസ്.എല്ലില്‍ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയ്ക്ക് എതാരായ മത്സരത്തില്‍ കൊല്‍ക്കത്തയിലെത്തിയപ്പോഴായിരുന്നു താരങ്ങളുടെ അഭ്യര്‍ത്ഥന.

‘കളി മോശമായെന്നുവച്ച് തുടര്‍ച്ചയായി ചീത്ത വിളിക്കരുതേ… ഏതു നല്ല കളിക്കാരനും മോശം ദിവസങ്ങള്‍ ഉണ്ടായേക്കാം. എതിരാളി നമ്മളേക്കാള്‍ നന്നായി കളിക്കുന്ന ദിവസവും ഉണ്ടാകാം. അതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി ചീത്ത വിളിക്കുന്നതു കഷ്ടമാണ്. ഞങ്ങളെ മാത്രമല്ല, കുടുംബത്തെപ്പോലും ചീത്ത വിളിക്കുകയാണു ചിലര്‍. കേരളത്തിലെ മൊത്തം കാണികളെയെടുത്താല്‍ ഇക്കൂട്ടര്‍ ന്യൂനപക്ഷമാണ്. എന്നാലും ചീത്തവിളി കേള്‍ക്കുക എന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ’ മലയാളി താരങ്ങള്‍ പറയുന്നു

LEAVE A REPLY