സംസ്ഥാനത്ത് ചൂട് തുടരുമെന്നു കേന്ദ്ര കാലാവസ്ഥത വകുപ്പ്

സംസ്ഥാനത്ത് ചൂട് തുടരുമെന്നു കേന്ദ്ര കാലാവസ്ഥത വകുപ്പ്. 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്തും പാലക്കാടും 39 ഡിഗ്രി സെൽസ്യസ് രേഖപ്പെടുത്തി. തിങ്കളാഴ്ച വരെ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പുണ്ട്. തൃശൂർ, കോഴിക്കോട് – 38 ഡിഗ്രി സെൽഷിയസ് ഉം ; പത്തനംതിട്ട, കോട്ടയം, കണ്ണൂർ– 37 ഡിഗ്രി സെൽഷിയസ് വരെയും താപനില ഉയരും. ചൂട് കനക്കുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെയും, വേനൽ കാല രോഗങ്ങൾക്കെതിരെയും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY