അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന് പഠനം

ബെയ്‌ജിങ്‌: അരമണിക്കൂറോ അതിലധികമോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഹൈപ്പർ ടെൻഷനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന് പഠനം. ചൈനയിലെ ഗുവാങ്ഷൂ മെഡിക്കല്‍ സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലോകത്ത് 10 വയസ്സോ അതിനു മുകളിലോ ഉള്ള നാലിൽ മൂന്നുപേരും സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവരാണ്. കുറഞ്ഞ സോഡിയം ഫ്രീക്വൻസി ഊർജം മൊബൈൽ ഫോണുകൾ പുറത്തു വിടുന്നുണ്ട്. ഇതുമൂലം മൊബൈൽ ഫോണുമായുള്ള സമ്പർക്കം രക്തസമ്മർദം ഉയരാൻ കാരണമാകുന്നതായി പഠനത്തിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. ഹൈപ്പർ ടെൻഷൻ ഇല്ലാത്ത, 37 മുതൽ 73 വയസു വരെ പ്രായമുള്ള 2,12,046 പേരുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പഠനത്തിനായി ശേഖരിച്ചു. ഹൃദയാരോഗ്യം സംരക്ഷിക്കാൻ മൊബൈൽ ഫോൺകോളുകൾ വളരെ കുറയ്ക്കണമെന്ന് യൂറോപ്യൻ ഹാർട്ട് ജേണലായ ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

LEAVE A REPLY