കേരളം ചുട്ടുപഴുക്കുന്നു… ഇടുക്കിയില്‍ വീണ്ടും സൂര്യാഘാതം; കര്‍ഷകന് പൊള്ളലേറ്റത് 10 മണിയ്ക്ക് മുന്‍പ്

ഇടുക്കി : സംസ്ഥാനത്ത് വേനല്‍ചൂട് അസഹ്യമാകുന്നതിനിടെ ഇടുക്കിയിലെ രാജാക്കാട്ടില്‍ ഇന്നും ഒരാള്‍ക്ക് സൂര്യാതപമേറ്റു. കര്‍ഷകനായ തകിടിയേല്‍ മാത്യുവിനാണ് സൂര്യാഘാതമേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും ഇയാളെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

11 മണിയ്ക്ക് മുന്‍പാണ് ഇയാള്‍ക്ക് പൊള്ളലേറ്റിരിക്കുന്നത്. വലിയകണ്ടം പാടശേഖരത്തലെ വാഴത്തോട്ടത്തില്‍ രാവിലെ എത്തി നനച്ചതിന് ശേഷം 10 മണിയോടെ തിരികെ വീട്ടിലെത്തി കുളിക്കവേയാണ് കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് സൂര്യാപമേറ്റതാണെന്ന് കണ്ടെത്തിയത്.

വലിയകണ്ടം പാടശേഖരത്തിലെ വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഥാതമേറ്റത്. കഴിഞ്ഞ ഒരാഴ്ചയായി ഇടുക്കി മേഖലയില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. 11 മണിക്ക് ശേഷം വെയിലത്തുള്ള ജോലി ഒഴിവാക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും ഇത് എല്ലാ മേഖലയിലും പാലിക്കപ്പെടുന്നുമില്ല.

LEAVE A REPLY