2030-ഓടെ പേവിഷബാധ നിര്‍മാര്‍ജനം ഇന്ത്യയില്‍ സാധ്യമാക്കുന്നതിനായുള്ള ദേശീയ കര്‍മപദ്ധതി നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

2030-ഓടെ പേവിഷബാധ നിര്‍മാര്‍ജനം ഇന്ത്യയില്‍ സാധ്യമാക്കുന്നതിനായുള്ള ദേശീയ കര്‍മപദ്ധതി നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
പ്രതിവര്‍ഷം നായ്ക്കളുടെ ആക്രമണ കണക്കുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് കേന്ദ്രം നടപടികള്‍ വേഗത്തിലാക്കുന്നത്. രാജ്യത്ത് 2022-ല്‍ 21.8 ലക്ഷം പേര്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായപ്പോള്‍ 2023-ല്‍ അത് 27.5 ലക്ഷമായി വര്‍ധിച്ചുവെന്നുമുള്ള കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. കൃത്യസമയത്തെ വാക്‌സിനേഷനാണ് പേവിഷബാധ തടയാനുള്ള ഏക പ്രതിവിധിയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ നിതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍ ഉള്‍പ്പെട്ട സംഘം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണമില്ലാത്തതാണ് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും കണ്ടെത്തല്‍. അതിനാൽ മൃഗങ്ങളുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യാപകമായ ബോധവത്കരണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന് നിതി ആയോഗ് നിർദ്ദേശിച്ചു.

LEAVE A REPLY