വിജയിയുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെ പ്രതിഷേധം

ചെന്നൈ: ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെ പ്രതിഷേധം. പോസ്റ്ററില്‍ മാസ് ലുക്കിലുള്ള താരം ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താരത്തെ വിമര്‍ശിച്ച് രാജ്യസഭാംഗം അന്‍പുമണി രാമദോസും രംഗത്തെത്തി. പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നത് താരം ഒഴിവാക്കണമെന്ന് എം.പി ട്വീറ്റ് ചെയ്തു. കുട്ടികളും വിദ്യാര്‍ത്ഥികളും വിജയുടെ ചിത്രങ്ങള്‍ കാണുന്നവരാണെന്നും, താരത്തിന്റെ നടപടി തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് വിമര്‍ശനം ഉയരുന്നത്. മുന്‍പും വിജയ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ക്ക് എതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

LEAVE A REPLY