നടൻ മാമുക്കോയ ആശുപത്രിയിൽ

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വണ്ടുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടരയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂ‌ർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ താരത്തിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്.

LEAVE A REPLY