ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്തിന് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്

മുംബൈ: 17,500 രൂപയുടെ ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്തിന് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്. മുംബൈ അന്ധേരിയില്‍ നടന്ന സംഭവത്തില്‍ യുവതിയെ മുഖത്തെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞ നിലയിലാണ്. ജൂണ്‍ 17നാണ് യുവതി ഹൈഡ്രാ ഫേഷ്യല്‍ ചെയ്തത്. ഫേഷ്യല്‍ ചെയ്യുന്നിനിടെ മുഖത്ത് ബുദ്ധിമുട്ടുണ്ടായതായും ഇത് ജീവനക്കാരെ അറിയിച്ചതായും യുവതി പറയുന്നു. എന്നാല്‍ ജീവനക്കാര്‍ ഇത് കാര്യമാക്കിയില്ല. പൊള്ളലേറ്റതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കി.

LEAVE A REPLY