കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഫര്‍ണസ് പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഫര്‍ണസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്. പരിക്കേറ്റവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ചൊവ്വാഴ്ച്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. തീ പൂര്‍ണമായും അണച്ചിട്ടില്ല. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം പരിശോധന നടത്തി വരികയാണ്.

LEAVE A REPLY