കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ മരുന്ന് വില്‍പ്പനകള്‍ ഇനി ബാങ്ക് കാർഡ് പേയ്‌മെന്റ് വഴി

കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ മരുന്ന് വില്‍പ്പനകള്‍ ഇനി ബാങ്ക് കാർഡ് പേയ്‌മെന്റ് വഴി നടപ്പാക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. തീരുമാനം പ്രാബല്യത്തിലായാൽ സ്വകാര്യ ഫാർമസികളില്‍ നിന്നും 10 ദിനാറിൽ കൂടുതലുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ ഇലക്ട്രോണിക് പേയ്മെന്‍റ് വഴി പണം നല്‍കണം .

LEAVE A REPLY