ബഹ്റൈനിൽ ടൂറിസ്റ്റ് വിസകൾ തൊഴിൽ വിസകളാക്കി മാറ്റുന്നത് പൂർണമായി നിർത്തലാക്കും

മനാമ: ബഹ്റൈനിൽ ടൂറിസ്റ്റ് വിസകൾ തൊഴിൽ വിസകളാക്കി മാറ്റുന്നത് പൂർണമായി നിർത്തലാക്കണമെന്ന് ശുപാർശ. രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍‍ത്തനം നിരീക്ഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ മുന്നോട്ട് വെച്ചിരിക്കുന്നത്. നിയമം എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. 2022ല്‍ മാത്രം ബഹ്റൈനില്‍ 46,204 ടൂറിസ്റ്റുകള്‍ തങ്ങളുടെ വിസകള്‍ തൊഴില്‍ വിസകളാക്കി മാറ്റിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 7878 വിദേശികള്‍ ഇത്തരത്തില്‍ തൊഴില്‍ വിസകള്‍ നേടിയിട്ടുണ്ട്.

LEAVE A REPLY