ബിജെപി നിരാഹാര സമരം അവസാനിപ്പിക്കുന്നു

    തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമയം അവസാനിപ്പിക്കാനൊരുങ്ങി ബി.ജെ.പി. സമരത്തിന് അണികളെ കട്ടുന്നില്ലെന്ന ആക്ഷേപത്തിനിടെ സമരം നാളെ അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

    ശബരിമല നട അടക്കുന്നതോടെ നാളെ പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന അയ്യപ്പ ഭക്തരുടെ സംഭമത്തോടെ സമരം അവസാനിപ്പിക്കാനാണ് നീക്കം.

    48 ദിവസങ്ങള്‍ പിന്നിടുന്ന സമരത്തില്‍ നിലവില്‍ നിരാഹാരമനുഷ്ടിക്കുന്നത് പി.കെ കൃഷ്ണദാസാണ്. സര്‍ക്കാര്‍ സമരത്തിന് വില നല്‍കാത്തതും, ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളും സമരത്തിന്റെ തീവ്രത കുറച്ചിരുന്നു.

    LEAVE A REPLY