ബഹ്റൈനില്‍ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ജോലിചെയ്യിപ്പിച്ചു: പ്രവാസി അറസ്റ്റിൽ

മനാമ: ബഹ്റൈനില്‍ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ജോലിചെയ്യിപ്പിച്ചതിന് പ്രവാസി അറസ്റ്റിൽ. രണ്ട് വിദേശ വനിതകളാണ് ഇയാൾക്കെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. ജോലി അന്വേഷിച്ച് വന്ന രണ്ട് സ്‍ത്രീകളെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചതിനും പാസ്‍പോര്‍ട്ടുകള്‍ പിടിച്ചുവെച്ചതിനും മര്‍ദ്ധിച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. പരാതിക്കാരികളായ സ്‍ത്രീകളെകൊണ്ട് പ്രതി നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുകയും ചെയ്‍തിട്ടുണ്ട്. പ്രതിയായ പ്രവാസി ഏഷ്യന്‍ രാജ്യത്തു നിന്നുള്ള ആളാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇയാളെക്കുറിച്ചോ പരാതിക്കാരായ സ്‍ത്രീകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY