സ്മാർട്ട് ഫോണിലൂടെ വേഗത്തിൽ പണമിടപാട് നടത്താൻ ഖത്തർ മൊബൈൽ പേയ്‌മെന്റ്

ദോഹ: സ്മാർട് ഫോണിലൂടെ വേഗത്തിൽ പണമിടപാട് നടത്താൻ ഖത്തർ മൊബൈൽ പേയ്‌മെന്റ് എന്ന പുതിയ സംവിധാനവുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഉപയോക്താക്കൾക്ക് ഡിജിറ്റൽ വാലറ്റിലൂടെ പണമിടപാടുകൾ പൂർത്തിയാക്കാൻ രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളുമായി ബന്ധിപ്പിച്ചാണ് ക്യുഎംപി സംവിധാനം. എടിഎം കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കറൻസിയും ഇല്ലാതെ തന്നെ എളുപ്പത്തിൽ പണമിടപാട് നടത്താം. രാജ്യത്തെ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും ഖത്തർ ഐഡി ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റിൽ റജിസ്റ്റർ ചെയ്യാം. സന്ദർശകരാണെങ്കിൽ പാസ്‌പോർട്ട്, വീസ എന്നിവ ഉപയോഗിക്കാം. ഖത്തറിൽ ബാങ്ക് അക്കൗണ്ടുള്ളവർക്ക് ബാങ്ക് അക്കൗണ്ടും ബാങ്കുകളിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഉപയോഗിച്ച് തങ്ങളുടെ ബാങ്കുകൾ നൽകുന്ന മൊബൈൽ ആപ്പ് മുഖേന ക്യുഎംപി ഡിജിറ്റൽ വാലറ്റിൽ റജിസ്റ്റർ ചെയ്യാനും സാധിക്കുന്നതാണ്.

LEAVE A REPLY